മുകോണോ- അഞ്ചാമതും ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയ ഭാര്യയെ ഉപക്ഷിച്ചു. ഉഗാണ്ടയിലാണ് വിചത്ര സംഭവം.
നലോംഗോ ഗ്ലോറിയ ഒമ്പതാമത്തെയും പത്താമത്തെയും കുട്ടിക്ക് ജന്മം നല്‍കിയതോടെ ഇനിയും ഇത് സഹിക്കാനാവില്ലെന്നും സ്വാഭാവികമല്ലെന്നുമുള്ള നിലപാടില്‍ എത്തുകയായിരുന്നു ഭര്‍ത്താവ് സലോംഗോ.
അ്ഞ്ചാമതും ഇരട്ടകള്‍ ജനിച്ചതിനെ അസ്വാഭാവികമെന്ന് വിശേഷിപ്പിച്ചാണ് പ്രസവത്തിനു പിന്നാലെ സലോഗോ ഭാരയ നലോംഗോ ഗ്ലോറിയയെ ഉപേക്ഷിച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കുടുംബത്തിലേക്ക് കൂടുതല്‍ കുട്ടികളുടെ വരവ് ആഘോഷിക്കുന്നതിന് പകരം അദ്ദേഹം തന്നെ പുറത്താക്കിയെന്ന് ഗ്ലോറിയ പറഞ്ഞു.
ഇരട്ടക്കുട്ടികളെ പ്രസവിച്ചതിന്റെ മൂന്നാം ദിവസം എന്നോട് സ്വന്തം വീട്ടിലേക്ക് പോകാന്‍ പറഞ്ഞു. ഇത് വളരെ കൂടുതലാണെന്നാണ് ആ മനുഷ്യന്‍ പറഞ്ഞത്. എന്നോട് വീട്ടിലേക്ക് പോകാന്‍ പറഞ്ഞു. പക്ഷേ വീട്ടുകാരില്‍ ആരുടേയും നമ്പര്‍ എന്റെ പക്കലില്ല. വീട്ടുജോലിക്കായി കമ്പാലയില്‍ വന്നതാണ് ഞാന്‍- ഗ്ലോറിയ എന്‍ടിവി എംവാസുസെയോട് പറഞ്ഞു.
ഈ കുട്ടികളെയെല്ലാം പ്രസവിച്ചതില്‍ എനിക്ക് ഒട്ടും ഖേദമില്ല. അവരുടെ പിതാവിന് അവരെ ഇഷ്ടമല്ലെന്ന് എനിക്കറിയാം,. വെല്ലുവിളികള്‍ ഉണ്ടെങ്കിലും ഞാന്‍ ഒരിക്കലും എന്റെ കുട്ടികളെ ഉപേക്ഷിക്കില്ല. എല്ലാം കര്‍ത്താവില്‍ ഏല്‍പിക്കുന്നു. ഞാന്‍ കഷ്ടപ്പെടും. പക്ഷേ ദൈവത്തിന് എല്ലാം നന്നായി അറിയാമല്ലോ-അവര്‍ കൂട്ടിച്ചേര്‍ത്തു.
തന്റെ മുതിര്‍ന്ന കുട്ടികളില്‍ ചിലര്‍ ഇതിനകം പോയിക്കഴിഞ്ഞുവെന്നും ഒരാള്‍ മരിച്ചുവെന്നും അവര്‍ വെളിപ്പെടുത്തി.
പുറത്തു പോകാന്‍ വീട്ടുടമ കൂടി പറഞ്ഞതിനാല്‍ പുതിയ വീട് കണ്ടെത്താന്‍ നിര്‍ബന്ധിതയായിരിക്കയാണ് ഗ്ലോറിയ. കോവിഡ് ലോക്ഡൗണ്‍ സമയം മുതല്‍ വാടക നല്‍കാത്തതിനാല്‍ നല്ലൊരു തുക കുടിശ്ശികയുണ്ട്. അതുകൊണ്ടുതന്നെ ഇനിയും താമസിക്കാന്‍ വീട്ടുടമ സമ്മതിക്കുന്നില്ല. സ്വന്തം വീട്ടിലേക്ക് പോകാന്‍ ആവശ്യപ്പെട്ട ശേഷം ഭര്‍ത്താവ് സ്ഥലം വിടുകയും ചെയ്തു.