ന്യൂയോര്‍ക്ക്- യു.എസ് പ്രസിഡന്റ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.
നേരിയ ലക്ഷണങ്ങളെ ഉള്ളൂവെന്നും വൈറ്റ് ഹൗസില്‍ ഐസലേഷനില്‍ ആണെങ്കിലും ജോലികള്‍ നിര്‍വഹിക്കുമെന്നും അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. പൂര്‍ണമായും വാക്‌സീന്‍ സ്വീകരിച്ച ബൈഡന്‍ രണ്ട് തവണ ബൂസ്റ്റര്‍ ഡോസും എടുത്തിരുന്നു. ഇതിനിടെ, മസാച്യൂസറ്റ്സിലെ ഒരു കല്‍ക്കരി ഫാക്ടറി സന്ദര്‍ശന ചടങ്ങിനിടെ കാന്‍സറിനോട് പൊരുതിയാണ് താന്‍ വളര്‍ന്നതെന്ന് ബൈഡന്‍ പറഞ്ഞത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. തുടര്‍ന്ന് എത്രയും പെട്ടന്ന് സുഖമാകട്ടെ എന്ന ആശംസയുമായി നിരവധി പേരാണ് രംഗത്തുവന്നത്. ഇതിനു പിന്നാലെ വൈറ്റ് ഹൗസ് വിശദീകരണം നല്‍കി. പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നതിനു മുന്‍പ് ബൈഡന് ത്വക്കിനെ ബാധിക്കുന്ന കാന്‍സര്‍ രോഗം ഉണ്ടായിരുന്നെന്നും ഇതിന് നടത്തിയ ചികിത്സയെ കുറിച്ചാണ് അദ്ദേഹം സൂചിപ്പിച്ചതെന്നുമാണ് വൈറ്റ് ഹൗസ് വിശദീകരിച്ചത്.