ന്യൂജഴ്‌സി- വനിതാ തടവുകാരെ മാത്രം പാര്‍പ്പിക്കുന്ന തടവറയില്‍ രണ്ടു സഹതടവുകാരെ ഗര്‍ഭിണികളാക്കിയ ട്രാന്‍സ് യുവതിയെ പുരുഷന്മാരുടെ സെല്ലിലേക്കു മാറ്റി. അമേരിക്കയിലെ ന്യൂജഴ്‌സിയിലാണ് സംഭവം. ഇരുപത്തേഴു വയസ് ഡെമി മൈനര്‍ എന്ന ട്രാന്‍സ് വുമണിനെയാണ് സഹതടവുകാരെ ഗര്‍ഭിണികളാക്കിയതിനെ തുടര്‍ന്ന് പുരുഷന്‍മാരുടെ സെല്ലിലേക്കു മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്.
വളര്‍ത്തു പിതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ 30 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ് ഡെമി. ഇപ്പോഴത്തെ സാഹചര്യത്തില്‍ 2037 ല്‍ മാത്രമേ ഡെമി മൈനറിന് പരോളിന് അര്‍ഹതയുള്ളൂ. 18 മുതല്‍ 30 വയസ്സു വരെ പ്രായമുള്ള സ്ത്രീ തടവുകാരെ പാര്‍പ്പിക്കുന്ന സെല്ലിലാണ് 27 വയസ്സുകാരിയായ ട്രാന്‍സ് വുമണിനെയും താമസിപ്പിച്ചിരുന്നത്. എന്നാല്‍, ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയായിട്ടില്ലാത്ത ഡെമി മൈനര്‍ ജയിലില്‍വച്ച് രണ്ട് സഹതടവുകാരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും ഇവര്‍ ഗര്‍ഭിണികളായെന്നുമാണ് പരാതി. തുടര്‍ന്ന് പുരുഷ തടവുകാര്‍ മാത്രമുള്ള ഗാര്‍ഡന്‍ സ്‌റ്റേറ്റ് യൂത്ത് കറക്ഷന്‍ ഫെസിലിറ്റിയിലേക്ക് മാറ്റുകയായിരുന്നു.
സ്ത്രീ തടവുകാര്‍ക്കായുള്ള എഡ്‌ന മഹന്‍ കറക്ഷന്‍ സെന്ററിലാണ് ഇവരെ താമസിപ്പിച്ചിരുന്നത്. അവിടെ വച്ചാണ് സെല്ലിലുണ്ടായിരുന്ന രണ്ട് സഹതടവുകാരികളുമായി ലൈംഗിക ബന്ധമുണ്ടാവുന്നത്. ഇക്കാര്യം പിന്നീട് ഒരു ബ്ലോഗ് പോസ്റ്റില്‍ ഡെമി മൈനര്‍ സമ്മതിച്ചു.