നെടുമ്പാശേരി- ദുബായില്‍നിന്നു കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് മുംബൈയില്‍ ഇറക്കി. ഇന്ന് വൈകിട്ടാണ് സംഭവം. തുടര്‍ന്ന് യാത്രക്കാരെ കൂട്ടി വീടുകളിലേക്ക് കൊണ്ടുപോകാന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ബന്ധുക്കളും പരിഭ്രാന്തരായി. സാങ്കേതിക തകരാര്‍ പരിഹരിച്ച ശേഷം വിമാനം യാത്രക്കാരുമായി കൊച്ചിയിലെത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.