ഇസ്ലാമാബാദ്- പാക്കിസ്ഥാനില്‍ പട്ടാപ്പകല്‍ യുവതിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം വിഫലമായി. അസ്വസ്ഥപ്പെടുത്തുന്ന വീഡിയോ വൈറലായതോടെ സമൂഹ മാധ്യമങ്ങളില്‍ നെറ്റിസണ്‍സ് രോഷാകുലരാണ്.
ബുര്‍ഖ ധരിച്ച സ്ത്രീയെയാണ് പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലാണ് സംഭവം. രോഷം പ്രകടിപ്പിച്ചുകൊണ്ടാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുന്നു.
സ്ത്രീ റോഡിലൂടെ നടക്കുന്നതും പുരുഷന്‍ പിന്നില്‍ നിന്ന് സ്ത്രീയുടെ അടുത്തേക്ക് വരുന്നതും വീഡിയോയില്‍ കാണാം.
യുവതി തള്ളിമാറ്റിയതിനെ തുടര്‍ന്ന് അജ്ഞാതന്‍ ഓടി രക്ഷപ്പെടുകയാണ്.
അജ്ഞാതന്റെ നീചമായ പെരുമാറ്റത്തെ അപലപിച്ച സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
കുറ്റവാളിയെ കണ്ടെത്താനും മറ്റുള്ളവര്‍ക്ക് മാതൃകയായി ശിക്ഷിക്കാനും നടപടിയുണ്ടാകണമെന്ന് പാകിസ്ഥാനിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ഹമീദ് മിര്‍ പറഞ്ഞു.
പാക്കിസ്ഥാനിലെ സ്ത്രീസുരക്ഷയുടെ പ്രശ്നമാണ് വീഡിയോ വീണ്ടും ഉയര്‍ത്തിയിരിക്കുന്നത്.
പാകിസ്ഥാനിലെ 70 ശതമാനത്തിലധികം സ്ത്രീകളും ജോലിസ്ഥലത്ത് പീഡനം നേരിടേണ്ടിവരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
2004-നും 2016-നും ഇടയില്‍ 4,734 സ്ത്രീകള്‍ ലൈംഗികാതിക്രമങ്ങള്‍ നേരിട്ടതായി സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന വൈറ്റ് റിബണ്‍ പാകിസ്ഥാന്‍ എന്ന എന്‍ജിഒ ശേഖരിച്ച ഡാറ്റ വ്യക്തമാക്കുന്നു.
![]() |
VIDEO മസ്ജിദില്‍ കുട്ടികള്‍ക്കായി മിനി ടര്‍ഫ്; സമൂഹ മാധ്യമങ്ങളില്‍ വിവാദം |