തിരുവനന്തപുരം- മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് ശബരിനാഥന് ജാമ്യം ലഭിച്ചതിന് പിന്നാലെ വഞ്ചിയൂര്‍ കോടതിക്ക് മുന്നില്‍ പ്രതിഷേധവുമായി സി.പി.എം. കോടതിക്ക് മുന്നില്‍ തടിച്ചുകൂടിയ സി.പി.എം പ്രവര്‍ത്തകര്‍ ശബരിനാഥന് എതിരൈ മുദ്രാവാക്യം മുഴക്കി. 'തക്കുടുവാവേ ശബരീനാഥാ ഓര്‍ത്തു കളിച്ചോ സൂക്ഷിച്ചോ' തുടങ്ങിയ അധിക്ഷേപ മുദ്രാവാക്യങ്ങളും സി.പി.എം പ്രവര്‍ത്തകര്‍ വിളിച്ചു.
ജാമ്യം ലഭിച്ചെന്ന വിവരം പുറത്ത് വന്നതോടെയാണ് സ്ഥലത്ത് പ്രതിഷേധമുണ്ടായത്. പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്നെത്തി പ്രതിഷേധിക്കുകയായിരുന്നു. ഇതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കോടതി പരിസരത്തേക്കെത്തി മുദ്രാവാക്യം വിളിച്ചു. രണ്ട് കൂട്ടരും പരസ്പരം പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതോടെ സംഘര്‍ഷാവസ്ഥയിലേക്ക് എത്തി. കോടതി പരിസരത്ത് വന്‍ പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു.
മണിക്കൂറുകള്‍ നീണ്ട അനിശ്ചിതങ്ങള്‍ക്ക് ഒടുവിലാണ് വഞ്ചിയൂര്‍ കോടതി ഏഴരയോടെ ജാമ്യ ഹരജിയില്‍ വിധി പറഞ്ഞത്. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ശബരിനാഥന് ജാമ്യം അനുവദിച്ചത്.