Sorry, you need to enable JavaScript to visit this website.

ലുലുമാൾ വിവാദം: പ്രതികരണവുമായി യോഗി ആദിത്യനാഥ്

ലഖ്‌നൗ- ലഖ്‌നൗവിലെ ലുലു മാളിൽ ചിലർ പ്രാർത്ഥിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആളുകളുടെ സഞ്ചാരം തടസ്സപ്പെടുത്തുന്ന മുഴുവൻ പ്രവണതക്കുമെതിരെ ലഖ്‌നൗ ഭരണകൂടം ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. ഇത്തരം വിഷയങ്ങളെ ലഖ്‌നൗ ഭരണകൂടം വളരെ ഗൗരവമായി കാണണം. ഇത്തരം ശല്യം സൃഷ്ടിക്കാൻ ശ്രമിക്കുന്ന അക്രമികൾക്കെതിരെ കർശനമായി ഇടപെടണമെന്നും ആദിത്യനാഥ് ആവശ്യപ്പെട്ടു. ജൂലൈ 10-നാണ് ലഖ്‌നൗവിൽ ലുലു മാൾ പ്രവർത്തനം തുടങ്ങിയത്. ജൂലൈ 12ന് മാളിൽ ചിലരെത്തി നമസ്‌കരിച്ചത് വൻ വിവാദമായി. ഇതുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
 

Latest News