മംഗളൂരു-മുസ്‌ലിം പേരില്‍ സാമൂഹമാധ്യമങ്ങളിലുടെ ഹിന്ദു ദൈവങ്ങളെ അവഹേളിച്ച ഹിന്ദു യുവാവ് അറസ്റ്റിലായതോടെ കര്‍ണാടകയില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള സംഘപരിവാര്‍ നീക്കം പൊളിഞ്ഞു. കൊടവ സമുദായത്തില്‍പ്പെട്ടവര്‍ ആരാധിക്കുന്ന കാവേരി ദേവിയേയും സമുദായത്തില്‍പെട്ട സ്ത്രീകളെയും അധിക്ഷേപിച്ചായിരുന്നു പോസ്റ്റ്. കര്‍ണാടക കുടക് ജില്ലയിലെ വിരാജ്‌പേട്ടയിലുള്ള ബിജെപി പ്രാദേശിക നേതാവ് പൊന്നപ്പയുടെ മകന്‍ ദിവിന്‍ ദേവയ്യയാണ് സംഭവത്തില്‍ പോലീസ് അറസ്റ്റിലായത്. മുംബൈ പോലീസിന്റെ സഹായത്തോടെയാണ് ലോക്കല്‍ പോലീസ് ഇയാളെ കണ്ടെത്തിയത്. പോസ്റ്റിന്റെ പേരില്‍ വിവധയിടങ്ങളില്‍ സംഘര്‍ഷമുണ്ടാക്കാന്‍ സംഘപരിവാറുകാര്‍ ശ്രമിച്ചിരുന്നു. ബന്ദും പ്രഖ്യാപിച്ചു. അറസ്റ്റുണ്ടായതോടെ വിശ്വഹിന്ദു പരിഷത് ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകള്‍ പ്രഖ്യാപിച്ച ബന്ദില്‍നിന്ന് പിന്മാറാന്‍ നിര്‍ബന്ധിതരായി.