മൂന്നാര്‍- കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരളയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്നാര്‍ എന്‍ജിനിയറിംഗ് കോളജില്‍ 2022-23 അധ്യയന വര്‍ഷം കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് ഒന്നാം വര്‍ഷ ബി ടെക് കോഴ്‌സുകളില്‍ ഒഴിവുള്ള എന്‍. ആര്‍. ഐ സീറ്റുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു.
കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ ആകെ 45 ശതമാനം നേടി പ്ലസ് ടു പാസായ വിദ്യാര്‍ഥികള്‍ക്ക് www.cemunnar.ac.in മുഖേന 30 വരെ അപേക്ഷിക്കാം. എന്‍ട്രന്‍സ് യോഗ്യത ആവശ്യമില്ല. ഫോണ്‍-9447570122, 9447192559, 9497444392