നെടുമ്പാശ്ശേരി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച രണ്ട് കോടി രൂപയുടെ സ്വര്‍ണം പിടികൂടി. വിദേശത്തുനിന്നെത്തിയ നാല് യാത്രക്കാരില്‍നിന്നാണ് രണ്ട് കോടി വിലവരുന്ന നാലു കിലോ സ്വര്‍ണം പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) ഉദ്യോഗസ്ഥരാണ് കൊച്ചി അന്താരാഷ്ട്ര
വിമാനത്താവളത്തിലെത്തി പരിശോധന നടത്തി അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയത്. വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റുമായി സഹകരിച്ചാണ് പരിശോധന നടത്തി സ്വര്‍ണം പിടികൂടിയത്. എയര്‍ അറേബ്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ ഷാര്‍ജയില്‍നിന്നും എത്തിയവരാണ് പിടിയിലായത്. സ്വര്‍ണം മിശ്രിത രൂപത്തിലാക്കിയാണ് ഇവര്‍ കടത്തികൊണ്ടുവന്നത്.