കൊല്ലം- നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ചതായി പരാതി. കൊല്ലം ആയൂരിലെ പരീക്ഷാ കേന്ദ്രത്തിലാണ് സംഭവം. ശൂരനാട് സ്വദേശിയായ വിദ്യാർഥിനിക്കാണ് അനുഭവമുണ്ടായത്. വിദ്യാർഥിനി പോലീസിൽ പരാതി നൽകി. സംഭവത്തിൽ യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. സ്‌കാനിംഗ് കഴിഞ്ഞ് പോകുന്നതിനിടെ വനിത ഉദ്യോഗസ്ഥ വിദ്യാർഥിനിയോട് അടിവസ്ത്രം ഊരിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കരഞ്ഞ പെൺകുട്ടിയോട് നിനക്ക് അടിവസ്ത്രമാണോ നീറ്റ് പരീക്ഷയാണോ വലുത് എന്ന് ചോദിക്കുകയും ചെയ്തു. അവിടെ പരീക്ഷ എഴുതിയ പകുതിയോളം വിദ്യാർഥികൾക്കും സമാന അനുഭവമുണ്ടെന്നും പരാതി ഉയർന്നു.