തിരുവനന്തപുരം- വടകര എം എല്‍ എ കെ.കെ .രമക്കെതിരെ എം എം മണി നിയമസഭയില്‍ നടത്തിയ വിവാദ പരാമര്‍ശം പിന്‍വലിക്കാന്‍ അദ്ദേഹം തയ്യാറാകാത്ത സാഹചര്യത്തില്‍ സ്പീക്കര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. സഭ രേഖകളില്‍ നിന്ന് പരമാര്‍ശം നീക്കണം. ഇത് കൗരവ സഭ അല്ല.അങ്ങനെ ആക്കരുത്.ഇത് കേരള നിയമ സഭയാണെന്ന് ഓര്‍ക്കണമെന്ന് സതീശന്‍ പറഞ്ഞു.വിവാദ പരമാര്‍ശം രേഖകളില്‍ നിന്ന് നീക്കണമെന്ന ആവശ്യം പരിശോധിക്കാമെന്ന് ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.
മണിയുടെ പരാമാര്‍ശം പിന്‍വലിക്കണമെന്ന പ്‌ളക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം രാവിലെ സഭയില്‍ എത്തിയത്. എന്നാല്‍ ചോദ്യത്തരവേളയും ശൂന്യവേളയും തടസ്സപ്പെടുത്തിയില്ല. ശൂന്യവേളക്ക് ശേഷമാണ് പ്രതിപക്ഷ നേതാവ് ഈ വിഷയം സഭയില്‍ ഉന്നയിച്ചത്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ സഭ നടപടികള്‍ നിര്‍ത്തിവക്കുന്നത് ഒഴിവാക്കാനാണ് പ്രതിപക്ഷം തന്ത്രപരമായി വിഷയം ശൂന്യവേളക്ക് ശേഷം ഉന്നയിച്ചത്.
കൂടെ ഉറങ്ങാന്‍ സമ്മതിച്ചില്ല,ഭാര്യയെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി |