കോഴിക്കോട്- മുസ്‌ലിം ലീഗ് നേതാവും രാജ്യസഭാംഗവുമായ പി.വി അബ്ദുൽ വഹാബ് എം.പിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് ക്രമാതീതമായി കുറഞ്ഞതിനെ തുടർന്നാണ് കോഴിക്കോട് മൈത്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അൾസർ അടക്കമുള്ള രോഗങ്ങളും അദ്ദേഹത്തെ അലട്ടുന്നുണ്ട്. ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് എം.പിയുടെ ഓഫീസിൽനിന്ന് അറിയിച്ചു.