Sorry, you need to enable JavaScript to visit this website.

 എട്ട്  വിവാഹങ്ങള്‍ കഴിച്ച് മുങ്ങിയ ശിവശങ്കരനെ പോലീസ് തെരയുന്നു 

ഹൈദരാബാദ്- ഡയലോഗ് അടിച്ച് വിവാഹ മോചിതരെ വീഴത്തി പറ്റിച്ച് കടന്നു കളഞ്ഞ  ശിവശങ്കരനെ പോലീസ് തെരയുന്നു. മാട്രിമോണിയല്‍ സൈറ്റുകള്‍ വഴി യുവതികളെ കണ്ടെത്തിയശേഷം താന്‍ എഞ്ചിനീയറിംഗ് ബിരുദധാരിയാണെന്നും ഐ.ടി.കമ്പനിയില്‍ രണ്ടു ലക്ഷം രൂപ ശമ്പളമുണ്ടെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണ് വിവാഹം ചെയ്തത്.  സമ്പന്നരായ സ്ത്രീകളെയാണ് ഇയാള്‍ ഇതിനായി കണ്ടെത്തുന്നത്. ഒരു പട്ടണത്തില്‍ തന്നെ ഒരേ സമയത്തു മൂന്നു ഭാര്യമാരുമായി താമസിച്ചിരുന്ന വിരുതനാണ് ശിവശങ്കരനെന്ന്  പോലീസ് പറഞ്ഞു. .
വിവാഹ മോചിതരായ സമ്പന്ന യുവതികളെ കണ്ടെത്തി വിവാഹം കഴിച്ച ശേഷം ഇവരുടെ സ്വത്തുക്കള്‍ തട്ടിയെടുത്ത ശേഷം കടന്നുകളയുകയെന്നതാണ് രീതി. സംഭവത്തില്‍  കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ഇത്തരത്തില്‍ എട്ട്  വിവാഹങ്ങള്‍ കഴിച്ചു പണവുമായി മുങ്ങിയ ശിവശങ്കര്‍ എന്ന ആന്ധ്രാ പ്രദേശിലെ നെല്ലൂര്‍ സ്വദേശിയാണെന്ന് കരുതുന്നു. 
ഒരു സ്ത്രീയെ വിവാഹം ചെയ്ത ശേഷം ഇയാള്‍ യു.എസില്‍ പോകണമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയും പിന്നീട് ഇവരെ കൂടെ കൊണ്ടുപോകാന്‍ കഴിയില്ലെന്നും പറഞ്ഞപ്പോള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ തനിക്ക് ഇവരെ അറിയില്ലെന്നായിരുന്നു ശിവശങ്കറിന്റെ മറുപടി. മാത്രമല്ല തനിക്ക് ഭാര്യയുണ്ടെന്നും പറഞ്ഞു. എന്നാല്‍ അവരുമായി മറ്റേ സ്ത്രീ സംസാരിച്ചപ്പോഴാണ് ഇവ്വര്‍ക്കും പറ്റിയ ചതി മനസ്സിലായതും പോലീസില്‍ കൂട്ട പരാതി നല്‍കിയതും. 
 

Latest News