ശ്രീനഗര്‍- മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച കതുവ പീഡനക്കേസിലെ പ്രതികളെ പിന്തുണച്ച സംഭവത്തില്‍ ജമ്മു കശ്മീരിലെ രണ്ടു ബിജെപി മന്ത്രിമാര്‍ രാജിവെച്ചു. വനംമന്ത്രി ലാല്‍ സിംഗ്, വ്യവസായമന്ത്രി ചന്ദര്‍ പ്രകാശ് എന്നിവരാണു രാജിവെച്ചത്. ജമ്മുവിനടത്ത് കതുവയില്‍ എട്ടുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികള്‍ക്ക് പിന്തുണ നല്‍കാന്‍ സംഘടിപ്പിച്ച റാലിയില്‍ ഈ മന്ത്രിമാര്‍ പങ്കെടുത്തിരുന്നു. കേസ് മൂടിവെക്കാനും കുറ്റപത്രം സമര്‍പ്പിക്കുന്നത് തടയാനും നടന്ന ശ്രമങ്ങള്‍
വിവാദമായതോടെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടിരുന്നു. ഹിന്ദു എകത മഞ്ച് നടത്തിയ റാലിയിലാണു മന്ത്രിമാര്‍ പങ്കെടുത്തത്. ദേശീയ പതാക കയ്യിലേന്തിയായിരുന്നു പ്രതികള്‍ക്കു പിന്തുണ തേടിയുള്ള പ്രകടനം.