Sorry, you need to enable JavaScript to visit this website.

കര്‍ക്കടകമാസത്തെ  വര്‍ഗീയമാസമായി  അവര്‍ കാണുന്നു -പി. ജയരാജന്‍ 

കൂത്തുപറമ്പ്- കര്‍ക്കടകമാസത്തെയും ഔഷധമാസമോ രാമായണമാസമോ ആയി കാണാതെ സ്വന്തം വിഷം വിതരണം ചെയ്യാനുള്ള വര്‍ഗീയമാസമായി അവര്‍ കാണുന്നുവെന്ന് സിപിഎം നേതാവ് പി ജയരാജന്‍. ഏറെക്കാലമായി കേരളത്തിലെ വീടുകളില്‍ ഇത് ചെയ്തു വരുന്നെങ്കിലും സമീപകാലത്തുണ്ടായ മാറ്റം ഈ ശീലത്തെ ഹിന്ദുത്വവല്‍ക്കരിച്ച് വര്‍ഗീയത പരത്താനുള്ള സംഘപരിവാര്‍ ശ്രമമാണ്. രാമായണകഥക്ക് നിരവധി പാഠഭേദങ്ങളുണ്ട്. രാമനെ ലോകാഭിരാമനായ രാമനായും ഹനുമാനെ ഭക്ത ഹനുമാനായും ആണ് രാമായണത്തില്‍ വായിക്കുക. പക്ഷേ ആര്‍ എസ് എസിന്റെ രാമന്‍ വില്ലുകുലച്ച് യുദ്ധം ചെയ്യാന്‍ നില്‍ക്കുന്ന രാമനും ഹനുമാന്‍ ക്രുദ്ധനായി നില്‍ക്കുന്ന ഹനുമാനുമാണ്. എല്ലാറ്റിലും ക്രൂരതയും ഹിംസയും ചേര്‍ക്കലാണ് ആര്‍ എസ് എസ് പരിപാടിയെന്നും ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു
 

Latest News