Sorry, you need to enable JavaScript to visit this website.

പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നല്‍കുക മാത്രമാണ് ചെയ്തതെന്ന് എം. എം. മണി

തിരുവനന്തപുരം- നിയമസഭയില്‍ കെ. കെ. രമ എം. എല്‍. എയെ അധിക്ഷേപിച്ചെന്ന ആരോപണത്തിന് മറുപടിയുമായി എം. എം. മണി. വിധവയല്ലേയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്ന് എം. എം. മണി വിശദീകരിക്കുന്നു. 

കെ. കെ. രമയെ മുന്‍നിര്‍ത്തിയുള്ള കോണ്‍ഗ്രസിന്റെ നീക്കമാണ് ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളെന്നും എം. എം. മണി പറഞ്ഞു. പരാമര്‍ശങ്ങളില്‍ ഖേദ പ്രകടനം നടത്തില്ലെന്നും എം. എം. മണി ആവര്‍ത്തിച്ചു. 

കെ. കെ. രമയോട് താന്‍ മോശമായി പെരുമാറിയിട്ടില്ലെന്നും അവര്‍ രാവിലെ മുതല്‍ നിയമസഭയില്‍ ഇല്ലായിരുന്നുവെന്നും പറഞ്ഞ കെ. കെ. മണി വൈകുന്നേരമാണ് അവര്‍ വന്നതെന്നും വിശദമാക്കി. പറയേണ്ട കാര്യങ്ങള്‍ താന്‍ ആരുടെ അടുത്താണെങ്കിലും പറയുമെന്നും അത് നിയമസഭയിലാണെങ്കിലും അങ്ങനെ തന്നെയാണെന്നും പറഞ്ഞു. 

നിയമസഭയില്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരുമെന്നും അതിന് പറ്റുന്നില്ലെങ്കില്‍ എന്തിനാണ് കെ. കെ. രമ നിയമസഭയിലേക്ക് വരുന്നതെന്നും എം. എം. മണി ചോദിച്ചു. നിയമസഭയില്‍ വന്നാല്‍ അവിടുത്തെ പ്രശ്നങ്ങളില്‍ ഇടപെടേണ്ടി വരും. ചിലപ്പോള്‍ വിമര്‍ശനങ്ങളും കേള്‍ക്കേണ്ടി വരുമെന്നും എം. എം. മണി പറഞ്ഞു.

Latest News