ന്യൂദല്‍ഹി- കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പുവരുത്താന്‍ പോക്‌സോ നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധി പറഞ്ഞു. ജമ്മുവിലെ കുതുവയില്‍ എട്ടുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ ദേശവ്യാപകമായി പ്രതിഷേധം അലയടിക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന.
കതുവ സംഭവം തന്നെ ഏറെ അസ്വസ്ഥയാക്കുന്നുവെന്ന് മേനകാഗാന്ധി പറഞ്ഞു. 12 വയസ്സിനു താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന തരത്തിലുള്ള ഭേദഗതി കൊണ്ടുവരാനാണ് താനും വനിതാ ശിശുക്ഷേമ മന്ത്രാലയവും ഉദ്ദേശിക്കുന്നതെന്ന് വിഡിയോ സന്ദേശത്തില്‍ അവര്‍ പറഞ്ഞു.
കഴിഞ്ഞ ജനുവരയില്‍ കതുവയിലെ ആസിഫയെന്ന പെണ്‍കുട്ടിയെ ക്ഷേത്രത്തില്‍ ഒളിപ്പിച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. നാടോടി മുസ്്‌ലിം സമുദായത്തെ കതുവയില്‍നിന്ന് പുറത്താക്കുകയെന്ന ലക്ഷ്യവും അക്രമി സംഘത്തിനുണ്ടായിരുന്നു.