ന്യൂദല്‍ഹി- ലിവ് ഇന്‍ പങ്കാളി 14 തവണയെങ്കിലും നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിച്ച 33 കാരി ജീവനൊടുക്കി. ദല്‍ഹിയിലാണ് സംഭവം.
യുവതിയുടെ ആത്മഹത്യാ കുറിപ്പിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളതെന്ന് പോലീസ് പറഞ്ഞു. തെക്കുകിഴക്കന്‍ ദല്‍ഹിയിലെ ജയ്ത്പൂര്‍ പ്രദേശത്ത് നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വിവാഹ വാഗ്ദാനം നല്‍കിയാണ് താനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുതെന്നും പിന്നീട് വിവാഹത്തിനു വിസമ്മതിച്ചുവെന്നും കുറിപ്പില്‍ പറയുന്നു.
ഭര്‍ത്താവില്‍നിന്ന് വേര്‍പിരിഞ്ഞ ശേഷമാണഅ യുവതി നോയിഡയില്‍ ഒരു സോഫ്റ്റ്വെയര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവിനോടൊപ്പം താമസം തുടങ്ങിയിരുന്നത്.
ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് പോലീസ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ യുവതിയെ പോലീസ് സംഘം ഉടന്‍തന്നെ
എയിംസില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നുവെന്ന് ദല്‍ഹി സൗത്ത് ഈസ്റ്റ് ഡിസിപി ഇഷ പാണ്ഡെ പറഞ്ഞു.
മൊബൈല്‍ ഫോണും തൂങ്ങിമരിക്കാനുപയോഗിച്ച സ്റ്റൂളും പോലീസ് കണ്ടെടുത്തു. 7-8 വര്‍ഷം മുമ്പാണ് യുവതി ഭര്‍ത്താവില്‍നിന്ന് വേര്‍പിരിഞ്ഞ് താമസം തുടങ്ങിയതെന്ന് പോലസ് അന്വേഷണത്തില്‍ കണ്ടെത്തി.
ബിഹാറിലെ മുസാഫര്‍പൂര്‍ സ്വദേശിനിയാണ് യുവതി. പോലീസ് മാതാപിതാക്കളെ വിവരമറിയിക്കുകയും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കൈമാറുകയും ചെയ്തു.