കേരളത്തില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചു

 തിരുവനന്തപുരം- കേരളത്തില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചു. യു.എ.ഇയില്‍നിന്ന് എത്തിയ ആളിലാണ് മങ്കി പോക്‌സ് സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനാഫലം പോസിറ്റീവായതായി മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. 11 പേരുമായി ഇദ്ദേഹത്തിന് വിമാനത്തില്‍വെച്ച് സമ്പര്‍ക്കമുണ്ടായിട്ടുണ്ട്. എല്ലാ കരുതല്‍ നടപടികളും സ്വീകരിക്കുന്നതായും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

 

Latest News