Sorry, you need to enable JavaScript to visit this website.

കര്‍ണാടക സ്വദേശി വീട്ടില്‍ മയിലിനെ വളര്‍ത്തി പിടിയിലായി

മൈസൂരു- കര്‍ണാടകയിലെ മൈസൂരുവില്‍ വീട്ടില്‍ മയിലുകളെ വളര്‍ത്തിയ ആള്‍ അറസ്റ്റില്‍. മൈസൂരു ജില്ലയിലെ കാമേഗൗഡനഹള്ളി ഗ്രാമത്തിലുള്ള വസതിയില്‍ മയിലുകളെ വളര്‍ത്തിയ മഞ്ജു നായക് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
ഇന്ത്യന്‍ വന്യജീവി നിയമം 1972 പ്രകാരം സംരക്ഷിക്കപ്പെട്ട പക്ഷിയാണ് ഇന്ത്യയുടെ ദേശീയ പക്ഷിയായ മയില്‍.  കര്‍ണാടക വനം വകുപ്പിന്റെ മൊബൈല്‍ വിജിലന്‍സ് സ്‌ക്വാഡ് മഞ്ജു നായകിന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ പ്രായപൂര്‍ത്തിയായ ഒരു മയിലിനെ പിടികൂടി.

45 കൈത്തോക്കുകളുമായി
ദമ്പതികള്‍ എയര്‍പോര്‍ട്ടില്‍ പിടിയില്‍

ന്യൂദല്‍ഹി- തോക്കുകളുമായി വിമാനത്തിലെത്തിയ ദമ്പതികള്‍ ദല്‍ഹി എയര്‍പോര്‍ട്ടില്‍ പിടിയിലായ. 22 ലക്ഷം രൂപ വിലമതിക്കുന്ന 45 തോക്കുകളുമായി എത്തിയ ഇന്ത്യന്‍ ദമ്പതികളാണ് കസ്റ്റംസിന്റ പിടിയിലായത്.
12 ലക്ഷം രൂപയിലധികം വിലയുള്ള 25 തോക്കുകള്‍ ഇതിനുമുമ്പ് കടത്തിയതായി ദമ്പതികള്‍ സമ്മതിച്ചതായും കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ദമ്പതികള്‍ ഹരിയാനയിലെ ഗുരുഗ്രാം സ്വദേശികളാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ബൈഡന്റെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിനു
തുടക്കം, ഇസ്രായേലില്‍ വരവേല്‍പ്

തെല്‍അവീവ്- മധ്യപൗരസ്ത്യ ദേശത്ത് നടത്തുന്ന ആദ്യ സന്ദര്‍ശനത്തിന്റെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേലില്‍ എത്തി. ബൈഡനെ ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ്, താല്‍ക്കാലിക പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്, പ്രധാനമന്ത്രി യെയര്‍ ലാപിഡ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ബെന്‍ഗുറിയോണ്‍ വിമാനത്താവളത്തില്‍ ബൈഡനും ഇസ്രായേല്‍ ഉദ്യോഗസ്ഥരും പത്രസമ്മേളനം നടത്തി.
നാല് ദിവസത്തെ പര്യടനത്തില്‍ ഇസ്രായേല്‍ നേതാക്കള്‍ക്കു പുറമെ, പലസ്തീന്‍, സൗദി അറേബ്യന്‍ ഉദ്യോഗസ്ഥരുമായും ബൈഡന്‍ ചര്‍ച്ച നടത്തും.
രണ്ടാം ലോക മഹായുദ്ധത്തില്‍ ഹോളോകോസ്റ്റ് ഇരകള്‍ക്കുള്ള ഇസ്രായേലിന്റെ സ്മാരകമായ യാദ് വാഷെമില്‍ പുഷ്പാര്‍ച്ചന നടത്തുന്നതിനായി ബൈഡന്‍  ജറുസലേമിലേക്ക് പോകും.
വെസ്റ്റ് ബാങ്കില്‍ വെള്ളിയാഴ്ച പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിനെ കാണുന്നതിന് മുമ്പ് ഇസ്രായേല്‍ നേതാക്കളുമായി ചര്‍ച്ചകള്‍ക്കായി ബൈഡന്‍ രണ്ട് ദിവസം ജറൂസലമില്‍ തങ്ങും. തുടര്‍ന്നാണ് സൗദി അറേബ്യയിലേക്ക് പോകുന്നത്.

 

 

Latest News