Sorry, you need to enable JavaScript to visit this website.

യു.പിയിലെ മോഡി ബൈ ബൈ പോസ്റ്റര്‍, മുഖ്യപ്രതി തെലങ്കാന സ്വദേശി ഒളിവിലെന്ന്

ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ മോഡി വിരുദ്ധ പോസ്റ്ററുമായി ബന്ധപ്പെട്ട് തെലങ്കാന സ്വദേശിയെ പ്രയാഗ്രാജ് പോലീസ് ഒന്നാം പ്രതിയാക്കി.
മുഖ്യ പ്രതിയായ സായി ഇപ്പോഴും ഒളിവിലാണെന്നും പോസ്റ്ററിന് പിന്നിലെ ബുദ്ധികേന്ദ്രം ഇയാളാണെന്നും പോലീസ് പറയുന്നു. ഇയാളുടെ കൂട്ടാളികളാണ് അറസ്റ്റിലായത്.
അറസ്റ്റിലായ  അനികേത് കേസരി, അഭയ് കുമാര്‍ സിംഗ്, രാജേഷ് കേസര്‍വാനി, ശിവകുമാര്‍, ധര്‍മ്മേന്ദ്ര കുമാര്‍ എന്നിവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 153 ബി (മതവികാരം വ്രണപ്പെടുത്തല്‍), സെക്ഷന്‍ 505 (2) (വിദ്വേഷം സൃഷ്ടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രസ്താവനകള്‍) എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്. കൊളങ്ങഞ്ച് പോലീസാണ് കേസെടുത്ത് അന്വേഷണം തുടരുന്നത്.

ബലി പെരുന്നാളിനെ കുറിച്ച് പ്രകോപന
പോസ്റ്റ്, മലപ്പുറത്ത് ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍

മലപ്പുറം- ബലി പെരുന്നാളിനെ കുറിച്ച് സമൂഹ മാധ്യമത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പോസ്റ്റിട്ട സഹകരണ ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍. വെട്ടിക്കാട്ടിരി സ്വദേശി കെ.വി. സത്യനെയാണ് (41) പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
ബലിപെരുന്നാളിന്റെ തലേ ദിവസമാണ് സത്യന്‍ ഫേസ് ബുക്കില്‍ പ്രകോപനമുണ്ടാക്കുന്ന പോസ്റ്റിട്ടത്. തുടര്‍ന്ന് യു.ഡി.എഫ് നേതൃത്വവും യുവജന സംഘടനകളും പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ഇയാളെ വിഷയവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്തിരുന്നു. മലപ്പുറം ജില്ല സഹകരണ ബാങ്ക് മേലാറ്റൂര്‍ ശാഖ ജൂനിയര്‍ അക്കൗണ്ടന്റായിരുന്ന സത്യനെ കഴിഞ്ഞ ദിവസം ജില്ല സഹകരണ ബാങ്ക് പ്രസിഡന്റും സസ്‌പെന്‍ഡ് ചെയ്തു.


വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ
നാട്ടുകാര്‍ പിടികൂടി

കട്ടപ്പന- വീട്ടില്‍ അതിക്രമിച്ചു കയറി 65കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ചുമട്ടു തൊഴിലാളിയെ അറസ്റ്റ് ചെയ്തു. കൊച്ചു കാമാക്ഷി കൊട്ടക്കാട്ട് പ്രസാദാണ് (52) അറസ്റ്റിലായത്. പീഡന ശ്രമത്തിനിടെ ദേഹമാസകലം പരിക്കേറ്റ സ്ത്രി ആശുപത്രിയില്‍ ചികിത്സ തേടി.

വീട്ടമ്മയുടെ കരച്ചില്‍ കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടികൂടി. തുടര്‍ന്ന് കട്ടപ്പന എസ്.ഐയും സംഘവും സ്ഥലത്തെത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പീഡനശ്രമത്തിനും വീട്ടില്‍ അതിക്രമിച്ച് കയറിയതിനുമാണ് കേസ്.

സ്ത്രീ ദലിത് വിഭാഗക്കാരിയായതിനാല്‍ പട്ടികജാതി, പട്ടികവര്‍ഗ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രിന്‍സിപ്പല്‍ എസ്.ഐ കെ.ദിലീപ് കുമാര്‍, എ.എസ്.ഐ കെ.വി. ജോസഫ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ അരുണ്‍, ടെസിമോള്‍ ജോസഫ് എന്നിവരാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.

 

Latest News