ജറൂസലം- യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ജറൂസലം സന്ദര്‍ശനത്തിനു മുന്നോടിയായി ഗാസയിലെ ഫലസ്തീനികള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് ഇസ്രായില്‍. ഫലസ്തീനികള്‍ക്ക് അനുകൂലമായി സ്വീകരിക്കുന്ന നടപടികളെ കൂറിച്ച് ബൈഡനെ ബോധ്യപ്പെടുത്താനാണ് ശ്രമം.
ഇസ്രായേല്‍ ഉപരോധിച്ച ഗാസ മുനമ്പില്‍നിന്ന് 1500 ഫലസ്തീനികളെ ഇസ്രായേലില്‍ ജോലി ചെയ്യാന്‍ അനുവദിക്കുമെന്ന് സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായേലിനും ഫലസ്തീന്‍ അതോറിറ്റിക്കും ഇടയില്‍ വിശ്വാസം വളര്‍ത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് നടപടിയെന്നും സൈന്യം അവകാശപ്പെട്ടു. ഫലസ്തീന്‍ പ്രദേശങ്ങളിലെ സിവില്‍ കാര്യങ്ങളുടെ ഉത്തരവാദിത്തമുള്ള ഇസ്രായേലി പ്രതിരോധ മന്ത്രാലയ വിഭാഗമായ സി.ഒ.ജി.എ.ടിയാണ് ഇക്കാര്യം അറിയിച്ചത്.
മൊത്തം 15,500 ഗസ്സക്കാര്‍ക്ക് ഇസ്രായേലില്‍ ജോലി ചെയ്യാന്‍ അനുവാദമുണ്ടെന്നാണ് പുതിയ അനുമതിയുടെ അര്‍ഥം. ഇസ്രായേലില്‍ പലസ്തീനികള്‍ പ നിര്‍മ്മാണ സ്ഥലങ്ങളിലോ ഫാമുകളിലോ ആണ് ജോലി കണ്ടെത്തുന്നത്.
2007-ല്‍ ഹമാസ് അധികാരമേറ്റതുമുതല്‍ ഇസ്രായേല്‍ ഉപരോധത്തിന് കീഴിലായ ഗാസ മുനമ്പ് പട്ടിണിയിലാണ്. ഗാസയില്‍ ഏകദേശം 23 ലക്ഷം ഫലസ്തീനികളുണ്ട്.