ജനസംഖ്യാ അസന്തുലിതാവസ്ഥ അനുവദിക്കരുതെന്ന് യോഗി ആദിത്യനാഥ്

ലഖ്‌നൗ- ജനസംഖ്യാ നിയന്ത്രണ പരിപാടി വിജയകരമായി മുന്നോട്ട് പോകണമെന്നും ജനസംഖ്യാ അസന്തുലിതാവസ്ഥ അനുവദിക്കരുതെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
വൈദഗ്ധ്യമുള്ള മനുഷ്യശേഷി സമൂഹത്തിന് നേട്ടമാണ്. എന്നാല്‍ രോഗങ്ങളും വിഭവങ്ങളുടെ കുറവും ഉണ്ടാകുമ്പോള്‍ ജനസംഖ്യാ വിസ്‌ഫോടനം വെല്ലുവിളിയായി മാറുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.

യു.പിയില്‍ മോഡിക്കെതിരെ ബോര്‍ഡുകള്‍;
പോലീസ് കേസെടുത്തു

ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെക്കുറിച്ചുള്ള ആക്ഷേപകരമായ ഹോര്‍ഡിംഗുകള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്ന് അജ്ഞാതര്‍ക്കെതിരെ പോലീസ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തു. ഹോര്‍ഡിംഗുകളില്‍  ബൈ ബൈ മോഡി എന്ന ഹാഷ്ടാഗും റദ്ദാക്കിയ കാര്‍ഷിക നിയമങ്ങള്‍, കരാര്‍ ജോലികള്‍, പാചക വാതകത്തിന്റെ വര്‍ധിച്ച വില എന്നിവയെക്കുറിച്ചുള്ള പരാമര്‍ശങ്ങളും ഉള്‍പ്പെടുത്തിയിരുന്നു.
സംഭവത്തില്‍ ഉള്‍പ്പെട്ടവരെ തിരിച്ചറിയാന്‍ പോലീസ് സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.

ബലാത്സംഗ പരാതി ഉയര്‍ന്നതിനെ
തുടര്‍ന്ന് മുങ്ങിയ എസ്.ഐ കീഴടങ്ങി

ഹൈദരാബാദ്- യുവതി ബലാത്സംഗ പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ഹൈദരാബാദ് പോലീസ് ഇന്‍സ്പെക്ടര്‍ കെ.നാഗേശ്വര്‍ റാവു കീഴടങ്ങി.
പീഡന പരാതി ഉയര്‍ന്നതിനു പിന്നാലെ  മുങ്ങിയ ഇന്‍സ്‌പെക്ടര്‍ രാചകൊണ്ട പോലീസ് മുമ്പാകെയാണ് കീഴടങ്ങിയത്. 24 മണിക്കൂര്‍ ഒളിവില്‍ കഴിഞ്ഞ റാവുവിനെ സ്പെഷ്യല്‍ ഓപ്പറേഷന്‍ ടീമും വനസ്ഥലിപുരം പോലീസും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തു.
വനസ്ഥലിപുരം എ.സി.പിയാണ് കേസ് അന്വേഷിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

 

Latest News