Sorry, you need to enable JavaScript to visit this website.

VIDEO മാധ്യമ പ്രവര്‍ത്തകയെ ജനക്കൂട്ടം വളഞ്ഞു, ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടു

ന്യൂദല്‍ഹി-  യുട്യൂബ് ചാനലായ ജന്‍ഹിത് ആവാസില്‍ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകയെ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍ ഹിന്ദുത്വ പ്രവര്‍ത്തകര്‍ വളഞ്ഞു. കഴിഞ്ഞ ദിവസം ഉദയ്പൂര്‍ കൊലപാതകത്തിനെതിരായ പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് പ്രതിഷേധക്കാര്‍ പത്രപ്രവര്‍ത്തകയെ ഉപദ്രവിച്ചത്.
മാധ്യമപ്രവര്‍ത്തകയായ പൂജയ്ക്ക് ചുറ്റും തടിച്ചുകൂടിയ ജനക്കൂട്ടം ഉപദ്രവിക്കുകയും  'ജയ് ശ്രീറാം' എന്ന് വിളിക്കാന്‍ നിര്‍ബന്ധിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. താന്‍ ജോലി ചെയ്യുകയാണെന്ന് പറഞ്ഞ് അവരുടെ ആവശ്യം നിരസിച്ചതിനെ തുടര്‍ന്ന്  ആള്‍ക്കൂട്ടം പൂജാ ഖാന്‍ എന്ന് അലറി വിളിച്ചു.
ഹിന്ദു യുവ സംഘടന എന്ന ഹിന്ദുത്വ സംഘടനയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.  സ്ത്രീകളും കുട്ടികളുമടക്കം പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.  ഉദയ്പൂരില്‍ അടുത്തിടെ കഹയ്യലാലിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിക്കാന്‍ നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയിരുന്നത്.  മുഹമ്മദ് നബിക്കെതിരെ മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മ നടത്തിയ പരാമര്‍ശത്തെ പിന്തുണച്ചതിന് ജൂണ്‍ 28 നാണ് രണ്ട്  പേര്‍ കനയ്യലാലിനെ തലയറുത്ത് കൊന്നത്.
പ്രതിഷേധവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിച്ച് റിപ്പോര്‍ട്ടര്‍ പൂജ സ്ത്രീകളെ സമീപിച്ചതാണ് പ്രകോപനത്തിനു കാരണം. എന്തിനാണ് പ്രതിഷേധമെന്ന് സ്ത്രീകള്‍ക്ക് അറിയില്ലായിരുന്നു. ജയ് ശ്രീറാമില്‍ പ്രതിഷേധിക്കാന്‍ വന്നതെന്നാണ് സ്ത്രീകള്‍ മറുപടി നല്‍കിയത്.

ഭാരതീയ ജനതാ പാര്‍ട്ടിയുടെ ദേശീയ വക്താവ് നൂപൂര്‍ ശര്‍മ്മയെ സസ്പെന്‍ഡ് ചെയ്തതിനെ കുറിച്ചു ഉദയ്പൂര്‍ കൊലപാതകികളുമായി ബി.ജെ.പിക്കുള്ള ബന്ധത്തെക്കുറിച്ചും റിപ്പോര്‍ട്ടര്‍  ചോദ്യങ്ങള്‍ തുടര്‍ന്നപ്പോള്‍ പ്രതിഷേധക്കാര്‍ നിശബ്ദരായി.

റിപ്പോര്‍ട്ടറുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതില്‍ പരാജയപ്പെട്ട സംഘം അവരെ ഭീഷണിപ്പെടുത്തുകയും ജയ് ശ്രീ റാം വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

 

Latest News