Sorry, you need to enable JavaScript to visit this website.

മോഡിക്കും ശ്രീലങ്കന്‍ പ്രസിഡന്റിന്റെ  ഗതി വരും- ടി.എം.എസി എം.എല്‍.എ 

കൊല്‍ക്കത്ത-പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും  ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ  ഗതി വരുമെന്ന് തൃണമൂല്‍ എം എല്‍ എ  സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കയില്‍ ജനങ്ങളുടെ പ്രതിഷേധം കഴിഞ്ഞ ദിവസം അതിരു കടന്നിരുന്നു. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ കെട്ടിടത്തിലേക്ക് ഇരച്ചുകയറിയതിനെത്തുടര്‍ന്ന് ശനിയാഴ്ച ഗോതബയ രാജപക്‌സെക്ക് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ നിന്നും രക്ഷപ്പെടേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് മോഡിക്കും ഇതേ അവസ്ഥ ഉണ്ടാവുമെന്ന് ടി എം സി എം എല്‍ എ ഇദ്രിസ് അലി.പറഞ്ഞത്.കൊല്‍ക്കത്തയിലെ സീല്‍ദാ മെട്രോ സ്‌റ്റേഷന്റെ ഉദ്ഘാടന ചടങ്ങിലേക്ക് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ക്ഷണിക്കാത്തതിനെ തുടര്‍ന്നാണ് അലിയുടെ പരാമര്‍ശം
 

Latest News