കൊളംബോ- ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജിവെച്ചു. രാജ്യത്ത് ആഭ്യന്തര കലാപം രൂക്ഷമായ സഹചര്യത്തിലാണ് രാജി. സർക്കാരിന്റെ തുടർച്ചയും ജനങ്ങളുടെ സുരക്ഷിതത്വവും കണക്കിലെടുത്താണ് രാജിയെന്ന് വിക്രമസിംഗെ ട്വീറ്റ് ചെയ്തു. പാർട്ടി നേതാക്കളുടെ അഭിപ്രായം മാനിച്ച് ഒരു സർവ്വ കക്ഷി സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ഗോതബയ രാജപക്‌സെയും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. പ്രക്ഷോഭം കനത്തതോടെ പ്രസിഡന്റ് ഔദ്യോഗിക വസതിയിൽനിന്ന് രക്ഷപ്പെട്ടിരുന്നു.