Sorry, you need to enable JavaScript to visit this website.

സജി ചെറിയാന്റെ വകുപ്പുകള്‍ മൂന്നു മന്ത്രിമാര്‍ക്കായി വീതിച്ചു നല്‍കും

തിരുവനന്തപുരം - സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെച്ചതോടെ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മൂന്നു മന്ത്രിമാര്‍ക്കായി വീതിച്ചുനല്‍കും. ടൂറിസം-പൊതു മരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്, സഹകരണ-രജിസ്ട്രേഷന്‍ മന്ത്രി വി.എന്‍ വാസവന്‍, കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ എന്നിവര്‍ക്ക് വകുപ്പുകള്‍ വീതിച്ചു നല്‍കും. ഇതുസംബന്ധിച്ച മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു.

ഫിഷറീസ്, സാംസ്‌കാരികം-സിനിമ, യുവജനകാര്യം എന്നീ മൂന്ന് വകുപ്പുകളാണ് നേരത്തെ സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്നത്. ഇതില്‍ ഫിഷറീസ് വകുപ്പ് വി. അബ്ദുറഹ്‌മാന് നല്‍കാനാണ് തീരുമാനം. യുവജനക്ഷേമകാര്യ വകുപ്പ് പി.എ മുഹമ്മദ് റിയാസിനും സാംസ്‌കാരികം-സിനിമ വകുപ്പ് വി.എന്‍ വാസവനും നല്‍കും. ഇതുസംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും.

 

Latest News