Sorry, you need to enable JavaScript to visit this website.

വനത്തില്‍ ഹെലിക്യാം ഉപയോഗിച്ച് ചിത്രീകരണം: യു ട്യൂബര്‍ക്കെതിരെ കേസ്

കൊല്ലം - പത്തനാപുരത്ത് മാമ്പഴത്തറ റിസര്‍വ്വ് വനത്തില്‍ അതിക്രമിച്ച് കയറി കാട്ടാനകളെ പ്രകോപിപ്പിക്കുകയും ഹെലികാം ഉപയോഗിച്ച് ചിത്രീകരിക്കുകയും ചെയ്ത യൂ ട്യൂബര്‍ക്കെതിരെ കേസെടുത്ത് വനംവകുപ്പ്. കിളിമാനൂര്‍ സ്വദേശിയായ വ്ളോഗര്‍ക്കും സംഘത്തിനും എതിരെയാണ് കേസെടുത്തത്.
ചിത്രീകരിച്ച വീഡിയോ ഇവര്‍ യൂ ട്യൂബില്‍ അപ്ലോഡ് ചെയ്തു. സംഘം അതിക്രമിച്ചു കയറിയതെന്നാണ് പരാതി. ആനയുടെ അടുത്തേക്ക് ചെല്ലുന്നതും ആന ഓടിക്കുന്നതുമെല്ലാം ഇവര്‍ പകര്‍ത്തിയ ദൃശ്യങ്ങളിലുണ്ട്.

 

 

Latest News