Sorry, you need to enable JavaScript to visit this website.

കക്കയം ഡാം തുറന്നു, സമീപവാസികള്‍ ജാഗ്രത പാലിക്കണം

കോഴിക്കോട്- കനത്ത മഴയെ തുടര്‍ന്ന് കക്കയം ഡാം തുറന്നു. വൈകിട്ട് അഞ്ചരയോടെയാണ് ഡാമിന്റെ ഷട്ടര്‍ മൂന്നടി ഉയര്‍ത്തി വെള്ളം ഒഴുക്കി വിടാന്‍ ആരംഭിച്ചത്. ഡാം തുറന്ന സാഹചര്യത്തില്‍ കുറ്റിയാടി പുഴയിലെ ജലനിരപ്പ് രണ്ടര അടി വരെ ഉയരാന്‍ സാധ്യതയുണ്ട്. കുറ്റിയാടി പുഴയുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

നിലവില്‍ കക്കയം ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്. നിലവില്‍ കക്കയം അണക്കെട്ടിലെ ജലനിരപ്പ് 756.50 മീറ്ററില്‍ എത്തിയിട്ടുണ്ട്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

റിസര്‍വോയറിലെ ജലനിരപ്പ് റെഡ് അലേര്‍ട്ട് ലെവലിലേക്ക് ഉയരുന്ന സാഹചര്യത്തില്‍ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് ആവശ്യമായ അളവില്‍ വെള്ളം പുറത്ത് വിടാന്‍ കെ.എസ്.ഇ.ബി സേഫ്റ്റി ഡിവിഷന്‍ വയനാട് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ക്ക് അനുമതി നല്‍കിയിരുന്നു.

 

Latest News