Sorry, you need to enable JavaScript to visit this website.

ഭാര്യമാരെ വെച്ചുമാറുന്ന പാര്‍ട്ടിക്ക് നിര്‍ബന്ധിക്കുന്നു, ബിസിനസുകാരനെതിരെ കേസ്

ലഖ്‌നൗ-ഭാര്യമാരെ വെച്ചുമാറുന്ന പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന പരാതിയില്‍ യു.പിയില്‍ ബിസിനസുകാരനെതിരെ കേസ്. ദല്‍ഹിയിലെ വൈഫ് സ്വാപിംഗ് പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചതിനു പുറമെ, ഭര്‍തൃസഹോദരന്റെ കിടപ്പറ പങ്കിടാന്‍ ആവശ്യപ്പെട്ടതായും യുവതി പറയുന്നു. കോടതിയില്‍ ഹരജി നല്‍കിയതിനെ തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരമാണ് പോലീസ് യുവതിയുടെ ഭര്‍ത്താവിനെതിരെ കേസെടുത്തിരിക്കുന്നത്.
മുസഫര്‍നഗര്‍ അഡീഷല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെയാണ് യുവതി പരാതി നല്‍കിയത്. 2021 ജൂണില്‍ വിവാഹിതരായ ദമ്പതികള്‍ ഗുരുഗ്രാമിലാണ് താമസമെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ രണ്ടാമത്തെ വിവാഹമാണ്. ഏപ്രില്‍ 24 ന് ഗുരുഗ്രാം പോലീസില്‍ പരാതി നല്‍കാന്‍ പുറപ്പെട്ടെങ്കിലും വഴിയില്‍വെച്ച് ഭര്‍ത്താവിന്റെ ഗുണ്ടകള്‍ തടഞ്ഞതായും പറയുന്നു. സംഭവങ്ങള്‍ ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു.
യുവതിയുടെ ഭര്‍ത്താവിനും സഹോദരനുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി ന്യൂ മാണ്ടി പോലിസ് സ്്‌റ്റേഷന്‍ എസ്.എച്ച്.ഒ സുശീല്‍ കുമാര്‍ പറഞ്ഞു.


കനത്ത മഴയ്ക്കിടെ ജ്വല്ലറി
കവര്‍ച്ചക്കു ശ്രമം, 17 കാരന്‍ പിടിയില്‍

മുംബൈ- കനത്ത മഴയ്ക്കിടെ ജ്വല്ലറി കൊള്ളയടിക്കാന്‍ ശ്രമിച്ച 17 കാരനെ നാട്ടുകാര്‍ പിടികൂടി.
ശക്തമായ മഴ തുടരുന്ന മുംബൈ വസായിയിലെ ജ്വല്ലറിയിലാണ് ആസ്‌ബെസ്റ്റോസ് ഷീറ്റ് വഴി കള്ളന്‍ കയറിയത്.
ഷോപ്പിനകത്തുനിന്ന് ശബ്ദം കേട്ട പ്രദേശവാസികള്‍ തടിച്ചുകൂടി കള്ളനെ പിടിച്ച് മര്‍ദിച്ച ശേഷമാണ് ജ്വല്ലറി ഉടമയെ അറിയിച്ചത്. കനത്ത മഴ ആയതിനാല്‍ ആരുടേയും ശ്രദ്ധയില്‍ പെടില്ലെന്ന് കരുതിയാണ് പതിനേഴുകാരന്‍ കവര്‍ച്ചക്ക് മുതിര്‍ന്നതെന്ന് സബ് ഇന്‍സ്‌പെക്ടര്‍ അതുല്‍ നവാലെ പറഞ്ഞു.


കര്‍ണാടകയില്‍ ഇരുവിഭാഗം ഏറ്റുമുട്ടി;
മൂന്ന് പേര്‍ക്ക് കുത്തേറ്റു, ആള്‍ക്കൂട്ടങ്ങള്‍ക്ക് നിരോധം

ബാഗല്‍കോട്ട്-കര്‍ണാടകയിലെ ബാഗല്‍കോട്ടിനു സമീപം കേരൂരില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു. സ്ത്രീകളെ ഉപദ്രവിച്ചതായി ഇരുവിഭാഗവും പരസ്പരം ആരോപിച്ചതിനെ തുടര്‍ന്നാണ് അക്രമം. മുന്‍കരുതല്‍ നടപടിയായി പ്രദേശത്ത് വലിയ ആള്‍ക്കൂട്ടങ്ങള്‍ നിരോധിച്ചു. സ്‌കൂളൂകള്‍ക്കും കോളേജുകള്‍ക്കും ഇന്ന് അവധി നല്‍കിയിട്ടുമുണ്ട്.

 

ഇന്ത്യയില്‍ 18,930 പേര്‍ക്ക് കൂടി
കോവിഡ്, 35 മരണം, ആക്ടീവ് കേസുകള്‍ 1,19,457

ന്യൂദല്‍ഹി- രാജ്യത്ത് 24 മണിക്കൂറിനിടെ 18930 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 35 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആക്ടീവ് കേസുകള്‍ 1,19,457 ആയി വര്‍ധിച്ചതായും മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 35 മരണം കൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 5,25,305 ആയി വര്‍ധിച്ചു.
ബുധനാഴ്ച 16,159 കേസുകളും 28 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

ദുരിതാശ്വാസം കാണിക്കാന്‍ ജമാഅത്തെ ഇസ്ലാമിയുടെ
ഫോട്ടോ കടമെടുത്തു, ഡി.വൈ.എഫ്.ഐ വിവാദത്തില്‍

കണ്ണൂര്‍-ഡി.വൈ.എഫ.്‌ഐ പോസ്റ്ററില്‍ രക്ഷാപ്രവര്‍ത്തനം കാണിക്കാന്‍ ഉപയോഗിച്ചത് ജമാഅത്തെ ഇസ്ലാമി ജനസേവന വിഭാഗമായ ഐഡിയല്‍ റിലീഫ് വിംഗിന്റെ (ഐ.ആര്‍.ഡബ്ല്യു) ഫോട്ടോ.

ഡി.വൈ.എഫ.്‌ഐ യൂത്ത് ബ്രിഗേഡിന്റെ പരിശീലന ക്യാമ്പിന്റെ പ്രചാരണത്തിനായി തയ്യാറാക്കിയ  പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ വിവാദമായി. കണ്ണൂരിലെ കോളിക്കടവില്‍  ജൂലൈ മൂന്നിന് നടന്ന യൂത്ത് ബ്രിഗേഡ്  പരിശീലന ക്യാമ്പ്  എം. വിജിന്‍ എം.എല്‍.എയാണ് ഉദ്ഘാടനം ചെയ്തത്.

ഈ പരിപാടിയുടെ പോസ്റ്ററിലാണ്  ഐ.ആര്‍.ഡബ്യൂ നടത്തിയ പ്രളയ ദുരിതാശ്വാസത്തിന്റെ ചിത്രം ചേര്‍ത്തിരിക്കുന്നത്.  ഐ.ആര്‍.ഡബ്ല്യു വളണ്ടിയറായ അംജദ് എടത്തലയുടെ  ജാക്കറ്റിന് മുകളില്‍ ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ് എന്ന് ഫോട്ടോ ഷോപ്പിലൂടെ ചേര്‍ത്താണ്  പോസ്റ്റര്‍ തയ്യാറാക്കിയത്.


ഡി.വൈ.എഫ്.ഐ ഇസ്ലാമിസ്റ്റ് ബ്രിഗേഡായോ എന്നാണ് സമൂഹ മാധ്യമങ്ങളിലെ ചോദ്യം.  സ്വന്തമായി വല്ലതും ചെയ്തിട്ട് വേണ്ടേ ഫോട്ടോ  ഉണ്ടാകാനെന്നും പലരും ചോദിക്കുന്നു. പോസ്റ്റര്‍ ഡിസൈന്‍ ചെയ്തവര്‍ക്കുണ്ടായ പിശകാകാമെന്നാണ് ഡി.വൈ.എഫ.്‌ഐ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് സരിന്‍ ശശി വിശദീകരിക്കുന്നത്.
 

 

 

 

Latest News