കണ്ണൂര്‍-ഡി.വൈ.എഫ.ഐ പോസ്റ്ററില്‍ രക്ഷാപ്രവര്‍ത്തനം കാണിക്കാന്‍ ഉപയോഗിച്ചത് ജമാഅത്തെ ഇസ്ലാമി ജനസേവന വിഭാഗമായ ഐഡിയല്‍ റിലീഫ് വിംഗിന്റെ (ഐ.ആര്‍.ഡബ്ല്യു) ഫോട്ടോ.
ഡി.വൈ.എഫ.ഐ യൂത്ത് ബ്രിഗേഡിന്റെ പരിശീലന ക്യാമ്പിന്റെ പ്രചാരണത്തിനായി തയ്യാറാക്കിയ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ വിവാദമായി. കണ്ണൂരിലെ കോളിക്കടവില്‍ ജൂലൈ മൂന്നിന് നടന്ന യൂത്ത് ബ്രിഗേഡ് പരിശീലന ക്യാമ്പ് എം. വിജിന്‍ എം.എല്‍.എയാണ് ഉദ്ഘാടനം ചെയ്തത്.
ഈ പരിപാടിയുടെ പോസ്റ്ററിലാണ് ഐ.ആര്‍.ഡബ്യൂ നടത്തിയ പ്രളയ ദുരിതാശ്വാസത്തിന്റെ ചിത്രം ചേര്‍ത്തിരിക്കുന്നത്. ഐ.ആര്‍.ഡബ്ല്യു വളണ്ടിയറായ അംജദ് എടത്തലയുടെ ജാക്കറ്റിന് മുകളില്‍ ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ് എന്ന് ഫോട്ടോ ഷോപ്പിലൂടെ ചേര്‍ത്താണ് പോസ്റ്റര്‍ തയ്യാറാക്കിയത്.
ഡി.വൈ.എഫ്.ഐ ഇസ്ലാമിസ്റ്റ് ബ്രിഗേഡായോ എന്നാണ് സമൂഹ മാധ്യമങ്ങളിലെ ചോദ്യം. സ്വന്തമായി വല്ലതും ചെയ്തിട്ട് വേണ്ടേ ഫോട്ടോ ഉണ്ടാകാനെന്നും പലരും ചോദിക്കുന്നു. പോസ്റ്റര്‍ ഡിസൈന്‍ ചെയ്തവര്‍ക്കുണ്ടായ പിശകാകാമെന്നാണ് ഡി.വൈ.എഫ.ഐ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് സരിന്‍ ശശി വിശദീകരിക്കുന്നത്.