ഒഡിഷ നടി രശ്മിയുടെ മരണത്തിന് പിന്നാലെ കാമുകനും മരിച്ച നിലയില്‍

ഭുവനേശ്വര്‍- അടുത്തിടെ ആത്മഹത്യ ചെയ്ത ഒഡിയ ടെലിവിഷന്‍ നടി രശ്മിരേഖ ഓജയുടെ ഒപ്പം താമസിച്ചിരുന്ന കാമുകന്‍ സന്തോഷ് പാത്രയെ ദൂരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റൂര്‍ക്കലയിലെ സന്തോഷിന്റെ വീട്ടില്‍ തൂങ്ങിയ നിലയില്‍ ഇയാളെ കുടുംബാംഗങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അതിനകം തന്നെ മരിച്ചു. ജൂണ്‍ 18 നാണ് രശ്മിരേഖയെ ഭുവനേശ്വറിനു സമീപം നയാപ്പള്ളിയിലെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രശ്മിരേഖയുടെ മരണം കഴിഞ്ഞ് 15 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് സന്തോഷ് പാത്രയെയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സന്തോഷ് പാത്ര് നടിയുടെ മരണത്തില്‍ പങ്കുണ്ടെന്നു രശ്മിരേഖയുടെ കുടുംബം ആരോപിച്ചിരുന്നു. രശ്മിരേഖ മരിച്ച വിവരം ഒപ്പം താമസിച്ചിരുന്ന സന്തോഷാണ് വീട്ടില്‍ അറിയിച്ചതെന്നു രശ്മിരേഖയുടെ പിതാവ് പറഞ്ഞിരുന്നു.

കുടുംബത്തിന്റെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് സന്തോഷിനെ ചോദ്യം ചെയ്തിരുന്നു. രശ്മിരേഖയുടെ മരണത്തിനുശേഷം സന്തോഷ് കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നുവെന്നു കുടുംബാംഗങ്ങള്‍ പറയുന്നു. സന്തോഷിന്റെ രണം ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. രശ്മിരേഖയുടെ മരണവും ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നു വ്യക്തമാക്കുന്ന കുറിപ്പ് കണ്ടെത്തിയിരുന്നു.

 

Latest News