Sorry, you need to enable JavaScript to visit this website.

കാവേരി പ്രക്ഷോഭം: ട്രെയ്‌നിനു മുകളില്‍ കയറിയ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

ചെന്നൈ- കാവേരി മാനേജ്‌മെന്റ് ഉടന്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ നടന്നു വരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഡിണ്ടിവനം റെയില്‍വെ സ്റ്റേഷനില്‍ പട്ടാളി മക്കള്‍ കച്ചി നടത്തിയ ട്രെയ്ന്‍ തടയല്‍ സമരത്തിനിടെ യുവാവ് വൈദ്യുതാഘാതമേറ്റ് ദാരുമായി കൊല്ലപ്പെട്ടു. റെയില്‍വേ സ്റ്റേഷനിലെത്തിയ ട്രെയ്‌നിന്റെ ഇലക്ട്രിക് എഞ്ചിനു മുകളില്‍ കയറി നടക്കുന്നതിനിടെയാണ് തലയ്ക്കു മീതെയുള്ള ഹൈ വോള്‍ട്ടേജ് വൈദ്യുത ലൈനില്‍ തട്ടി പിഎംകെ പ്രവര്‍ത്തകനായ യുവാവ് വെന്തുമരിച്ചത്. 32-കാരനായ രഞ്ജിത്ത് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

യുവാവിന്റെ ദാരുണാന്ത്യം വീഡിയോയില്‍ പകര്‍ത്തിയിട്ടുമുണ്ട്. ഇത് സാമുഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പിഎംകെ പ്രവര്‍ത്തകര്‍ റെയില്‍വെ ട്രാക്കിലിറങ്ങി ട്രെയിന്‍ തയടുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പ്രതിഷേധക്കാര്‍ എഞ്ചിനു മുന്നില്‍ കയറുകയും ചെയ്തിട്ടുണ്ട്. ഇതിടെയാണ് രണ്ടു പേര്‍ എഞ്ചിനു മുകളില്‍ കയറി നടന്നത്. ഇവരില്‍ ഒരാളാണ് വൈദ്യുത കമ്പിയില്‍ തട്ടി മരിച്ചത്. ഉടന്‍ തന്നെ ജിപ്മറിലെത്തിച്ചു. ഇവിടെ നിന്നും ശ്രീ രാമചന്ദ്ര മെഡിക്കല്‍ കോളെജിലേക്കു മാറ്റാന്‍ തയാറെടുക്കുന്നതിനിടെയാണ് യുവാവ് മരിച്ചത്.

ധര്‍മപുരി, കൃഷ്ണഗിരി, സേലം, കടലൂര്‍, വില്ലുപുരം എന്നീ ജില്ലകളിലും പുതുച്ചേരിയിലുമാണ് പിഎംകെ ട്രെയ്ന്‍ തടയല്‍ സമരം നടത്തിയത്.
 

Latest News