മുംബൈ- ശിവസേനാ നേതാവ് ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കിയത് തന്റെ നിര്‍ദേശപ്രകാരമാണെന്നു ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. ആവശ്യപ്പെട്ടിരുന്നെങ്കില്‍ തനിക്ക് മുഖ്യമന്ത്രിസ്ഥാനം ലഭിക്കുമായിരുന്നുവെന്നും ബി.ജെ.പി. നേതാവ് പറഞ്ഞു. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടതിനാലാണ് താന്‍ ഉപമുഖ്യമന്ത്രിസ്ഥാനം സ്വീകരിക്കാന്‍ തയാറായതെന്നും അദ്ദേഹം പറഞ്ഞു.
ഞാന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ എനിക്ക് മുഖ്യമന്ത്രിയാകാമായിരുന്നു. പ്രത്യയശാസ്ത്രത്തിനു വേണ്ടിയാണ് ഞങ്ങള്‍ ഒരു ശിവസേനാ നേതാവിനെ മുഖ്യമന്ത്രിയാക്കിയത്. ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കുക എന്നത് എന്റെ നിര്‍ദേശമായിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു, ഞാന്‍ ഭാഗമാകാതിരുന്നാല്‍ സര്‍ക്കാര്‍ മുന്നോട്ടുപോകില്ലെന്ന്. അതുകൊണ്ടാണ് ഞാന്‍ ഉപമുഖ്യമന്ത്രിസ്ഥാനം സ്വീകരിച്ചത്- ഫഡ്‌നാവിസ് അഭിമുഖത്തില്‍ പറഞ്ഞു.