ബെയ്ജിംഗ്- വസ്തുവില്‍പന കുത്തനെ ഇടിഞ്ഞ ചൈനയില്‍ ഡൗണ്‍ പെയ്‌മെന്റായി തണ്ണിമത്തനും വെള്ളുള്ളിയും മറ്റു കാര്‍ഷികോല്‍പന്നങ്ങളും സ്വീകരിച്ച് റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങള്‍.
കിലോക്ക് 20 യുവാന്‍ നിരക്കില്‍ തണ്ണിമത്തന്‍ സ്വീകരിച്ചാണ് ഒരു ഡെവലപ്പര്‍ വീടുകള്‍ വാങ്ങാന്‍ അനുവദിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം കഴിഞ്ഞ ജനുവരി മുതല്‍ ജൂണ്‍വരെ വസ്തുവില്‍പന 25 ശതമാനം കുറഞ്ഞുവെന്നാണ് കണക്ക്.
ആന്‍ഡമാന്‍, നിക്കോബാര്‍
ദ്വീപുകളില്‍ ഭൂചലന പരമ്പര
ന്യൂദല്‍ഹി- ആന്‍ഡമാന്‍-നിക്കോബര്‍ ദ്വീപ് സമൂഹത്തില്‍ ഭൂചലന പരമ്പര. ചൊവ്വാഴ്ച പുലര്‍ച്ച 5..57 നാണ് റിക്്ടര്‍ സ്‌കെയിലില്‍ 5.0 രേഖപ്പെടുത്തിയ ഏറ്റവും ശകത്മായ ഭൂചലനമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്്‌മോളജി അറയിച്ചു. 2.54 നുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 4.4 രേഖപ്പെടുത്തി. പുലര്‍ച്ചെ ഒന്നരക്ക് റിക്ടര്‍സ്‌കെയിലില്‍ 4.5 രേഖപ്പെടുത്തിയ ഭൂചലനവുമുണ്ടായി.
ഇന്ത്യയില്‍ 13,086 പേര്‍ക്കു കൂടി
കോവിഡ്, ആക്ടീവ് കേസുകള്‍ 1,14,475
ന്യൂദല്‍ഹി-രാജ്യത്ത് 24 മണിക്കൂറിനിടെ 13,086 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 19 രോഗികള്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
12,456 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. ആക്ടീവ് കേസുകള്‍ 1,14,475 ആയി വര്‍ധിച്ചപ്പോള്‍ മരണസംഖ്യയും 5,25,242 ആയി ഉയര്‍ന്നു.
തൊട്ടുമുമ്പത്തെ ദിവസം 16135 പുതിയ കോവിഡ് കേസുകളും 24 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
എസ്.ഐ റിക്രൂട്ട്‌മെന്റ് അഴിമതി;
മുന്‍ എ.ഡി.ജി.പി അറസ്റ്റില്‍
ബെംഗളൂരു- കര്‍ണാടകയില്‍ കഴിഞ്ഞ വര്‍ഷം നടന്ന പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ റിക്രൂട്ട്‌മെന്റിലുണ്ടായ അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ എ.ഡി.ജി.പി (അഡീഷണല്‍ ഡയരക്ടര്‍ ജനറല്‍ ഓഫ് പോലീസ്) അമൃത് പോള്‍ അറസ്റ്റിലായി.
ബെംഗളൂരുവില്‍ അറസ്റ്റിലായ ഇയാളെ പത്ത് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ ഭാഗമായുള്ള ഒ.എം.ആര്‍ ഷീറ്റുകള്‍ ഓഫീസില്‍വെച്ചു തന്നെ പൂരിപ്പിച്ചായിരുന്നു തട്ടിപ്പ്. റിക്രൂട്ട്‌മെന്റ് സെല്ലിന്റെ തലവനായിരുന്നു ഇപ്പോള്‍ അറസ്റ്റിലായ് അമൃത് പോള്‍.ാേ