ഷിക്കാഗോ- അമേരിക്കയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരേഡായ ജൂലൈ 4 പരേഡിന് നേരെ ചിക്കാഗോയിലെ ഹൈലന്റ് പാര്‍ക്കിലുണ്ടായ വെടിവെപ്പില്‍ മരണപ്പെട്ടവരുടെ എണ്ണം ആറായി. 24 പേര്‍ക്ക് പരിക്കേറ്റെന്നും ഷിക്കാഗോ ഗവര്‍ണര്‍ അറിയിച്ചു. ആറുമണിക്കൂര്‍ തെരച്ചലിന് ശേഷം അക്രമിയായ 22 കാരനെ സുരക്ഷ സൈന്യം പിടികൂടി. 22 കാരനായ അക്രമി റോബര്‍ട്ട് ക്രീമോക്കാണ് പിടിയിലായത്.
അമേരിക്കയുടെ 246ാം സ്വാതന്ത്ര്യ ദിനമായിരുന്നു. അത്യാഹ്ലാദത്തോടെയും അഭിമാനത്തോടെയും സ്വാതന്ത്ര്യ ദിന പരേഡ് കാണാനും അതില്‍ പങ്കെടുക്കാനുമാണ് നൂറ് കണക്കിനാളുകള്‍ ഹൈലന്റ് പാര്‍ക്കിലെ തെരുവിലെത്തിയത്. പരേഡ് നടന്നുകൊണ്ടിരിക്കെയാണ് പെട്ടെന്ന് വെടിവെപ്പുണ്ടായത്. സമീപത്തെ കെട്ടിടത്തിന് മുകളില്‍ നിന്ന് അജ്ഞാതനായ ഒരാള്‍ പത്ത് മിനുറ്റോളം നിര്‍ത്താതെ വെടിയുതിര്‍ത്തതായാണ് വിവരം.
വെടിയൊച്ച കേട്ടതും ജനം പരിഭ്രാന്തരായി പലവഴിക്ക് ഓടി. ജൂലൈ 4 പരേഡ് താറുമാറായി. പ്രാദേശിക സമയം പത്തരയോടെയാണ് അജ്ഞാതന്‍ പരേഡിന് നേരെ വെടിയുതിര്‍ത്തത്. 20 തവണ വെടിയൊച്ച കേട്ടുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അക്രമി പരേഡ് നടന്ന ഗ്രൗണ്ടിന് സമീപത്തെ ഏതോ കെട്ടിടത്തിന് മുകളില്‍ നിന്ന് വെടിവെച്ചെന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍ക്കായി വ്യാപക തെരച്ചില്‍ നടക്കുന്നുണ്ട്.
സംഭവത്തെ തുടര്‍ന്ന് ഹൈലന്റ് പാര്‍ക്ക് നഗരത്തിന് അയല്‍പ്രദേശങ്ങളില്‍ ജൂലൈ 4 പരേഡ് നിര്‍ത്തിവെച്ചു. എത്ര പേര്‍ മരിച്ചെന്നോ എത്ര പേര്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നുവെന്നോ കൃത്യമായ വിവരങ്ങള്‍ ആദ്യം പുറത്തുവന്നിരുന്നില്ല. ഹൈലന്റ് പാര്‍ക്കിലും സമീപ നഗരങ്ങളിലും ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് കര്‍ശന സുരക്ഷയൊരുക്കി