ലക്നൗ- ഉത്തർപ്രദേശിലെ അയോധ്യയിൽ സ്‌കൂൾ ടീച്ചറെ കൊലപ്പെടുത്തിയ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി അറസ്റ്റിൽ. ടീച്ചറും വിദ്യാർഥിയും തമ്മിലുണ്ടായിരുന്ന വഴിവിട്ട ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് നിഗമനം. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ടി-ഷർട്ട് തിരിച്ചറിഞ്ഞാണ് വിദ്യാർഥിയെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ വിദ്യാർഥിയും കൊല്ലപ്പെട്ട ടീച്ചറും തമ്മിൽ വഴിവിട്ട ബന്ധമുണ്ടായിരുന്നു. സഹപാഠികളായ വിദ്യാർഥിനികളുമായി വിദ്യാർഥി സംസാരിക്കുന്നത് ടീച്ചറെ ദേഷ്യം പിടിപ്പിച്ചു. താനുമായുള്ള ബന്ധം തുടരണമെന്ന് ടീച്ചർ വിദ്യാർഥിയോട് നിരന്തരം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ടീച്ചർ ഭീഷണിയും മുഴക്കിയെന്നും ഇതാണ് കൊലയിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു.