മുംബൈ- മുന്‍ ബോളിവുഡ് നടി സന ഖാനും ഭര്‍ത്താവ് മുഫ്തി അനസ് സയ്യിദും വിശുദ്ധ ഹജ് നിര്‍വഹിക്കാന്‍ മക്കയിലേക്ക് തിരിച്ചു. തന്റെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ വാക്കുകളില്ലെന്ന് ഭര്‍ത്താവിനൊടപ്പമുള്ള വീഡിയോ ഇന്‍സറ്റഗ്രാമില്‍ ഷെയര്‍ ചെയ്തു കൊണ്ട് സനാ ഖാന്‍ പറഞ്ഞു.
വിവാഹത്തിനുശേഷം മൂന്ന് ഉംറ നിര്‍വഹിച്ചിട്ടുണ്ടെങ്കിലും സനയുടെ ആദ്യ ഹജാണിത്. 2021 ലായിരുന്നു ആദ്യ ഉംറ. കഴിഞ്ഞ റമദാനിലും ഉംറ നിര്‍വഹിച്ച അവര്‍ മൂന്നാമത്തെ ഉംറ കഴിഞ്ഞ മേയില്‍ ഭര്‍ത്താവ് മുഫ്തി അനസിനോടൊപ്പമാണ് നിര്‍വഹിച്ചത്.
2020 ഒക്ടോബറില്‍ എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ടാണ് സന ഖാന്‍ അഭിനയത്തോട് വിട പറഞ്ഞത്. ഒരു മാസത്തിനുശേഷം മുഫ്തി അനസുമായുള്ള രഹസ്യ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു.