ന്യൂദല്‍ഹി- പ്രതിപക്ഷം പാര്‍ലമെന്റ് പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി എംപിമാരും നാളെ ഉപവസിക്കും. അതേസമയം പ്രധാനമന്ത്രി പതിവു പോലെ ഓഫീസിലെത്തി ജോലി ചെയ്യുമെന്നും എന്നാല്‍ ഉപവാസത്തിലായിരിക്കുമെന്നും ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. ബിജെപി അധ്യക്ഷന്‍ അമിത് ഷായും ഉപവസിക്കും. തെരഞ്ഞെടുപ്പു പ്രചാരണ തിരക്കുകളുമായി കര്‍ണാടകയിലാണ് ഷാ. ഹുബ്ബള്ളിയില്‍ ഷാ പ്രവര്‍ത്തകര്‍ക്കൊപ്പം ഉപവസിക്കും.
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം പാഴാക്കിയതിന് കോണ്‍ഗ്രസിനേയും സോണിയാ ഗാന്ധിയേയുമാണ് ബിജെപി ആക്ഷേപിക്കുന്നത്. എന്നാല്‍ ആന്ധ്ര പ്രദേശിലെ പാര്‍ട്ടികള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരിഗണനയ്‌ക്കെടുക്കുന്നത് തടയാന്‍ ബിജെപി തന്നെ സഖ്യകക്ഷികളെ ഇളക്കി വിട്ട് പാര്‍ലമെന്റ് ്അലങ്കോലപ്പെടുത്തിയെന്നാണ് കോണ്‍ഗ്രസ് ആരോപണം. മോഡിയുടെ ഉപവാസം വെറും പ്രഹസനമാണെന്നും കോണ്‍ഗ്രസ് വിശേഷിപ്പിച്ചു.