കോപ്പൻഹേഗൻ- ഡെൻമാർക്കിൽ കോപ്പൻഹേഗനിലെ ഷോപ്പിങ് സെന്ററിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വെടിവയ്പ്പുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി ഡാനിഷ് പോലീസ് പറഞ്ഞു. 22 വയസ്സുകാരനെയാണ് പോലീസ് അറസ്റ്റുചെയ്തത്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഒട്ടേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. എത്രപേർക്ക് പരിക്കേറ്റുവെന്നോ എത്രപേർ കൊല്ലപ്പെട്ടുവെന്നോ ഇതുവരെ കൃത്യമായ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് കോപ്പൻഹേഗൻ മേയർ സോഫി ആൻഡേഴ്‌സൺ പറഞ്ഞു. സംഭവസ്ഥലത്ത് സുരക്ഷാസേനയെ വിന്യസിച്ചതായും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് മേധാവി സോറൻ തോമസെൻ അറിയിച്ചു.