നെടുമ്പാശ്ശേരി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നു ലക്ഷദ്വീപിലെ അഗത്തിയിലേക്ക് പുറപ്പെട്ട വിമാനം പ്രതികൂല കാലാ വസ്ഥമൂലം തിരിച്ചിറക്കി. ഉച്ചയ്ക്ക് 12 മണിയ്ക്ക് പുറപ്പെട്ട അലൈന്‍സ് എയര്‍ലൈന്‍സിന്റെ വിമാനമാണ് തിരച്ചെറിക്കിയത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും പുറപ്പെട്ട് ലക്ഷദ്വീപിന്റെ മുകളില്‍ എത്തിയപ്പോഴാണ് കാലാവസ്ഥ മോശമായതിനാല്‍ അവിടെ ഇറക്കുവാന്‍ കഴിയില്ലന്ന സന്ദേശം ലഭിച്ചത്. ഉച്ചകഴിഞ്ഞ് 2.30 നാണ് ഈ വിമാനം കൊച്ചിയില്‍ തിരിച്ചത്. ഇതില്‍ ഉണ്ടായിരുന്ന 65 യാത്രക്കാരെ ഇവിടെ ഇറക്കിയതിനു ശേഷം ഈ വിമാനം ബാംഗ്ലൂരിലേക്ക് പോയി. അടുത്ത ദിവസം ലക്ഷദ്വിപിലെക്ക് യാത്രക്കാരെ കൊണ്ടു പോകുമെന്നാണ് അറിയിച്ചിട്ടുള്ളത്.