ഗോധ്രയില്‍ ട്രെയിന്‍ കോച്ച് കത്തിച്ച കേസില്‍ പ്രധാന പ്രതികളിലൊരാള്‍ക്ക് ജീവപര്യന്തം

ഗോധ്ര- ഗുജറാത്തില്‍ 2002 ല്‍ ഗോധ്ര ട്രെയിന്‍ കോച്ചിന് തീയിട്ടുവെന്ന കേസില്‍ പ്രധാന പ്രതികളിലൊരാളായ റഫീഖ് ഹുസൈന്‍ ഭതൂക്കിന് ജീവപര്യന്തം തടവ്.
ഗൂഡാലോചന മുതല്‍ കൊലപാതകം വരെയുള്ള കുറ്റങ്ങളിലാണ് ഇയാള്‍ക്ക് ഗോധ്ര സെഷന്‍സ് കോടതി ജീവപര്യന്തം വിധിച്ചതെന്ന് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.സി.കൊദേക്കര്‍ പറഞ്ഞു.
ഗൂഡാലോചന നടത്തിയ കോര്‍ ഗ്രൂപ്പില്‍ ഇയാള്‍ അംഗമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 19 വര്‍ഷമായി ഒളിവിലായിരുന്ന പ്രതിയെ കഴിഞ്ഞ വര്‍ഷം ഗോധ്ര ടൗണില്‍വെച്ചാണ് ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സിഗ്നല്‍ ഫാലിയ പ്രദേശത്തെ വീട് റെയ്ഡ് ചെയ്താണ് പ്രതിയെ പിടികൂടിയത്. ജനക്കൂട്ടത്തെ ഇളക്കിവിടാനും ട്രെയിന്‍ കമ്പാര്‍ട്ട്‌മെന്റിന് തീയിടാന്‍ പെട്രോള്‍ ഏര്‍പ്പാടാക്കിയതിനും പിന്നില്‍ പ്രവര്‍ത്തിച്ച സംഘത്തിന്റെ ഭാഗമായിരുന്നു ഭതൂക്കെന്നും പോലീസ് പറയുന്നു.ഇയാളുടെ പേര് പ്രതികളുടെ പട്ടികയില്‍ വന്നതോടെ ദല്‍ഹിയിലേക്ക് രക്ഷപ്പെടുകയായിരുന്നു.

 

 

Latest News