മുംബൈ- മഹാരാഷ്ട്രയില്‍ പുതിയ മുഖ്യമന്ത്രി അധികാരത്തിലെത്തിയതിന്റെ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ പങ്കെടുക്കാതെ മാറിനില്‍ക്കുകയാണ് മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ ഉപമുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്‌നാവിസ്. ബി.ജെ.പി ആസ്ഥാനത്തു നടന്ന ആഘോഷങ്ങളില്‍നിന്നു ഫഡ്‌നാവിസ് പങ്കെടുക്കാതെയിരുന്നത് ചര്‍ച്ചയായിരിക്കുകയാണ്.
നിയമസഭാ സമ്മേളനത്തിന്റെ തിരക്കിലായതിനാല്‍ ഫഡ്‌നാവിസ് ഹൈദരാബാദില്‍ നടക്കുന്ന ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവിലും പങ്കെടുക്കില്ലെന്നാണ് നേതാക്കള്‍ അറിയിച്ചത്. ഇക്കാര്യം ബി.ജെ.പി ദേശീയ നേതാക്കളെയും ധരിപ്പിച്ചിട്ടുണ്ട്.
ജൂലൈ മൂന്നു മുതല്‍ മഹാരാഷ്ട്ര നിയമസഭാ സമ്മേളനമുള്ളതിനാല്‍ ഫഡ്‌നാവിസ് അദ്ദേഹത്തിന്റെ വീട്ടില്‍ ചില ചര്‍ച്ചകളിലായിരുന്നുയെന്നു ഉപമുഖ്യമന്ത്രിയുടെ അനുയായികള്‍ പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് ഹോട്ടലില്‍ ബി.ജെ.പി നിയമസഭാംഗങ്ങളുമായി ഫഡ്‌നാവിസ് ചര്‍ച്ച നടത്തും.
ബി.ജെ.പി, നിയമസഭയിലെ വലിയ ഒറ്റകക്ഷിയാകുമ്പോഴും മന്ത്രിസഭയിലേക്കില്ലെന്ന നിലപാടും ഫഡ്‌നാവിസ് സ്വീകരിച്ചു. പിന്നീട് ദേശീയ നേതൃത്വത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തത്.