ന്യൂദല്‍ഹി- മദ്രസകള്‍ക്കെതിരെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ്. ഗവര്‍ണര്‍ ബി.ജെ.പിയുടെ ചട്ടുകമാകുകയാണ്. സ്ഥാനം നിലനിര്‍ത്താന്‍ ബി.ജെ.പി കേള്‍ക്കാനാഗ്രഹിക്കുന്നത് പറയുകയാണ് ആരിഫ് മുഹമ്മദ് ഖാന്‍. ഇത്ര കുഴപ്പം പിടിച്ച മതമാണ് തന്റേതെങ്കില്‍ അതുവിട്ടു പുറത്തുവരാനും അല്‍ക ലാംബ വെല്ലുവിളിച്ചു.
ഉദയ്പൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗവര്‍ണറുടെ അഭിപ്രായ പ്രകടനം. ഇക്കാര്യത്തില്‍ കൂടുതല്‍ ആഴത്തിലുള്ള പരിശോധന വേണമെന്നും രാജ്യത്തെ മദ്രസാ വിദ്യാഭ്യാസ കരിക്കുലം പുനപ്പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലക്ഷണങ്ങള്‍ മാത്രമേ ദൃശ്യമാകുന്നുള്ളുവെന്നും ആഴത്തിലുള്ള രോഗം അവഗണിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.