ബെയ്ജിംഗ്-പാസ്‌പോര്‍ട്ടുകള്‍ മാറ്റി 30 തവണയെങ്കിലും വിദേശയാത്ര നടത്തിയ ഇരട്ട സഹോദരിമാര്‍ ചൈനയില്‍ അറസ്റ്റിലായി. ഇരട്ടകളെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് ലോക്കല്‍ പോലീസ് പറഞ്ഞു.
വിസ നിഷേധിച്ചതിനെത്തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം ജപ്പാനിലേക്ക് പോകാന്‍ സഹോദരിമാരില്‍ ഒരാള്‍ മറ്റൊരാളുടെ പാസ്പോര്‍ട്ട് കടം വാങ്ങുകയായിരുന്നു. രണ്ട് സഹോദരിമാരും പാസ്‌പോര്‍ട്ട് മാറി ഉപയോഗിച്ചിട്ടുണ്ട്. ഇവരുടെ പേരുവിവരങ്ങളോ പ്രായമോ പോലീസ് പുറത്തുവിട്ടിട്ടില്ല.
ഭര്‍ത്താവിനൊപ്പം പോകാന്‍ പാസ്‌പോര്‍ട്ട് കടം വാങ്ങിയ യുവതി ജപ്പാനു പുറമെ, റഷ്യയിലേക്കും യാത്ര ചെയ്തിട്ടുണ്ട്. സഹോദരി തായലന്‍ഡിലേക്ക് പോകാന്‍ ജപ്പാനിലേക്ക് പോയിരുന്നയാളുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ചുവെന്നും പോലീസ് പറഞ്ഞു.
പാസ്‌പോര്‍ട്ട് മാറിയുള്ള യാത്ര ശ്രദ്ധയില്‍ പെട്ട അധികൃതര്‍ ഇരുവരോടും ചൈനയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇരട്ടകളുടെ യാത്ര ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.