മുംബൈ- നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ ജയിലില്‍ കിടക്കുന്ന മന്ത്രി നവാബ് മാലിക്കിനും മുന്‍മന്ത്രി അനില്‍ ദേശ്മുഖിനും വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി.
വിശ്വാസ വോട്ടെടുപ്പ് അനുവദിച്ചെങ്കിലും രണ്ടുദിവസത്തിനകം അനുബന്ധ ഹരജി നല്‍കാന്‍ അവസരമുണ്ടെന്ന് കോടതി പറഞ്ഞു. ഈ പരാതികള്‍ ജൂലൈ 11 ന് കേള്‍ക്കും. വിശ്വാസ വോട്ടിന്റെ ഫലവും ജൂലൈ 11 ന് മാത്രമേ അറിയാനാകൂ. എം.എല്‍.എമാരുടെ അയോഗ്യതാക്കേസില്‍ അന്നാണ് കോടതി തീരുമാനമെടുക്കുക.