എടക്കര-ആദ്യരാത്രി ഭാര്യയുടെ പണവും ആഭരണങ്ങളുമയി മുങ്ങിയ വരന് പത്തൊന്‍പത് വര്‍ഷത്തിന് ശേഷം പോലീസിന്റെ പിടിയിലായി. വയനാട് മാനന്തവാടി സ്വദേശി പള്ളിപറമ്പന്‍ മുഹമ്മദ് ജലാല്‍ (45) ആണ് പത്തൊന്‍പത് വര്‍ഷത്തിന് ശേഷം എടക്കര പോലീസിന്റെ പിടിയിലായത്. മുഹമ്മദ് ജലാലും കൂട്ടാളികളും ചേര്‍ന്നു ആള്‍മാറാട്ടം നടത്തി പായിംപാടം സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കുകയും ആദ്യരാത്രിതന്നെ ഭാര്യയുടെ ആഭരണങ്ങളും പണവുമായി മുങ്ങി ഒളിവില്‍ കഴിയുകയായിരുന്നു. സിഐ മഞ്ജിത് ലാല്‍, സീനിയര്‍ സിപിഒ സി.എ മുജീബ്, സിപിഒ സാബിര്‍ അലി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.