മുംബൈ- മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായതായും വിശ്വാസവോട്ട് തേടണമെന്നും ബി.ജെ.പി നേതാക്കള്‍ ഗവര്‍ണറെ കണ്ട് ആവശ്യപ്പെട്ടു.
39 ശിവസേന എം.എല്‍.എമാര്‍ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തിന് എതിരാണെന്നും നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടണമെന്നും മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ നേതൃത്വത്തിലുള്ള സംഘം ആവശ്യപ്പെട്ടു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍, ഗിരീഷ് മഹാജന്‍ എന്നിവരുമൊത്താണ് ഫട്‌നാവിസ് ഗവര്‍ണറെ കണ്ടത്. ഇതോടെ മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം നിയമസഭാ വേദിയിലെത്തുകയാണ്.