Sorry, you need to enable JavaScript to visit this website.

വിമത എം.എല്‍.എമാര്‍ക്ക് കത്തെഴുതി ഉദ്ധവ്, അടുത്ത നീക്കത്തിന് ഷിന്‍ഡെ മുംബൈയിലെത്തും

ന്യൂദല്‍ഹി- മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെ മുംബൈയിലേക്ക് മടങ്ങാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരെ ശക്തമായ നീക്കത്തിനൊരുങ്ങിയാണ് ഷിന്‍ഡെയുടെ മടക്കമെന്നാണ് വിലയിരുത്തല്‍.

ഇതിനിടെ, സ്വന്തം പക്ഷത്തുനിന്ന് വിട്ടുപോയ 40 എം.എല്‍.എമാര്‍ക്ക് ഉദ്ധവ് കത്തയച്ചു. ഗുവഹാതിയില്‍ ആഡംബര ഹോട്ടലില്‍ കഴിയുന്ന എം.എല്‍.എമാര്‍ തങ്ങളുടെ നേതാവായി ഷിന്‍ഡെയെ അവരോധിച്ചതിനും ഭാവി തീരുമാനം കൈക്കൊള്ളുന്നതിന് ഷിന്‍ഡെയെ അധികാരപ്പെടുത്തിയതിനും പിന്നാലെയാണിത്. മുംബൈയിലേക്ക് മടങ്ങിയെത്തണമെന്നാണ് ഉദ്ധവ്, വിമത എം.എല്‍.എമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രശ്‌നപരിഹാരത്തിന് ഒരു മാര്‍ഗം കണ്ടെത്താമെന്നും ഉദ്ധവ് വികാരനിര്‍ഭരമായ കത്തില്‍ പറയുന്നു.

ഷിന്‍ഡെ 'കടത്തിയ' എം.എല്‍.എമാരെ നേരിട്ട് കാണാനും സംസാരിക്കാനും സാധിച്ചാല്‍ നിലവിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് ഉദ്ധവും അദ്ദേഹത്തിന് പിന്തുണ നല്‍കുന്ന എം.എല്‍.എമാരും പ്രതീക്ഷിക്കുന്നത്.

 

Latest News